Chala Bhagavathi Temple

Ammollamma
Sannidhanam

അമ്മൂലമ്മ സന്നിധാനം

ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായ അമ്മൂപറമ്പ് എന്ന സ്ഥലം 500 മീറ്റര്‍ ദൂരത്തില്‍ പടിഞ്ഞാറു ഭാഗത്ത്‌ ചല പന്ദ്രണ്ടുകണ്ടിs എന്ന പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്നു.

 

അമ്മയുടെ പറമ്പ് അമ്മൂപറമ്പ് ആയി എന്നാണു സ്ഥലകാല ചരിത്രം. ഈ പുണ്യസ്ഥലത്തെ കുറിച്ച് പല ഐതീഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിലൊന്ന് ശ്രീ ചാല ഭഗവതി ക്ഷേത്രത്തിലെ ശ്രീ ഭദ്രകാളി തപസ്സിനായി തിരഞ്ഞെടുത്ത സ്ഥലം എന്നാണ്. അമ്മ ധ്യാനനിരതയായി ഇരുന്ന സ്ഥലമായതിനാല്‍ ഇവിടെ ക്ഷേത്രവും പൂജാവിധികളൊന്നും പാടില്ലെന്നും ഒരു നേരത്തെ നിവേദ്യവും, മാല ചാര്‍ത്തലും മതിയെന്ന് വിധിച്ചിട്ടുണ്ട്.

 

ഇന്നും ജ്യോതിഷപ്രശ്നചിന്തകളില്‍ ഇവിടെ ആര്‍ഭാടങ്ങള്‍ ഒന്നും പാടില്ലെന്ന് തെളിയാറുണ്ട്. മറ്റൊരു ഐ തിഹ്യം ശ്രീ ചാല ഭഗവതി ക്ഷേത്രത്തിലെ കിഴക്കേ നടയിലെ പ്രതിഷ്ഠ ആദ്യകാലത്ത് ഇവിടെ ആയിരുന്നുവെന്നും ശ്രീ ഭദ്രകാളിയുടെ രൌദ്രഭാവം കുറക്കാന്‍ ഇവിടുത്തെ പ്രതിഷ്ഠ ചാലയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചുഎന്നുമാണ്. ഒരു വൃക്ഷവും അതിനു ചുറ്റിലുമായി ശിലകള്‍ കൊണ്ട് രൂപപ്പെട്ട ഒരു കോട്ടവുമാണ് അമ്മൂപറമ്പില്‍ ഉള്ളത്. വര്‍ഷങ്ങളായി ഒരു മാറ്റവും കൂടാതെ നില്‍ക്കുന്ന ഈ പുണ്യ വൃക്ഷം ഭക്തജനങ്ങള്‍ക്ക്‌ ഒരത്ഭുതം തന്നെയാണ്.

× How can I help you?