Chala Bhagavathi Temple

Temple Mahima

ക്ഷേത്ര മഹിമ

ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറയുകയും അത് പ്രവൃത്തിപദത്തില്‍ കൊണ്ടുവരികയും ചെയ്തവരായിരുന്നു നമ്മുടെ പൂര്‍വിക ഹൈന്ദവ ആചാര്യന്മാര്‍ മനുഷ്യ നന്മ ലക്ഷ്യമായി കണ്ട അവര്‍ അതിനുള്ള മാര്‍ഗം ഇശ്വര അനുഗ്രഹമാണെന്ന് ലോകത്തെ പഠിപ്പിച്ചു . എന്നാല്‍ ത്രികാല ജ്ഞാനിമാരായ ഋഷിമാര്‍ക്കു കഠിന തപസ്സുകൊണ്ടും , വ്രതങ്ങള്‍ കൊണ്ടും മാത്രം കാണാന്‍ കഴിയുമായിരുന്ന ഈശ്വര ചൈതന്യത്തെ സാധാരണ ജനഗള്‍ക്കും അനുഭവവ്യേദ്യമാക്കണമെന്ന ഉദീശ്യതിലാണ് നമ്മുടെ പൂര്‍വികന്മാര്‍ ദേവ വിഗ്രഹ പ്രതിഷ്ഠകള്‍ ചെയ്ത് ക്ഷേത്രങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളതു.

 

ഇങ്ങനെ ഓരോ പ്രദേശങ്ങളിലും പ്രതിഷ്ട നടത്താന്‍ ഋഷിമാരെ പ്രേരിപ്പിച്ചിട്ടുള്ള പല ഘടകങ്ങള്‍ ഉണ്ടാകും അവയെ ആണ് നാം ഐതിഹ്യം എന്ന് വിളിക്കുന്നത്‌. ഈ ഐതിഹ്യങ്ങള്‍ കാലാന്തരത്തില്‍ തലമുറകള്‍ കൈമാറി വരുന്നു. ഇങ്ങനെ തലമുറകള്‍ കൈമാറിയതും പൂര്‍വികര്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ ശ്രീ ചാല ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യമാണ്‌ ഭക്തജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത്.

× How can I help you?